FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Wednesday, August 12, 2015

കുട്ടികൾ ഹിന്ദിയിൽ പരസ്പരം കത്തെഴുതി..

ഏഴാം തരം ഹിന്ദിയിലെ പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികൾ പൊസ്റ്റ്കാർഡിൽ കത്തെഴുതി. പോസ്റ്റ്മാൻ സ്കൂളിലെത്തി കുട്ടികൾക്ക് കത്തുകൾ കൈമാറി..  
പോസ്റ്റ്മാൻ കുട്ടികൾക്ക് കത്തുകൾ കൈമാറുന്നു. 

പ്രേംചന്ദ് ദിനം ആഘോഷിച്ചു


കുട്ടികളെ കാണാൻ പ്രേംചന്ദ്‌ എത്തി.

      കോളിയടുക്കം ഗവ: യു പി സ്കൂളിൽ പ്രേംചന്ദ് ദിനാഘോഷത്തിന്റ ഭാഗമായി
കുട്ടികളെ കാണാൻ പ്രേംചന്ദെത്തി. തന്റെ ജീവിതത്തെക്കുറിച്ചും,
കൃതികളെക്കുറിച്ചും അസംബ്ലിയിൽ പ്രേംചന്ദ്‌ കുട്ടികൾക്ക്
പരിചയപ്പെടുത്തി. അതുകഴിഞ്ഞ് ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ
ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. തുടർന്ന് നടത്തിയ കഥാരചനാ
മത്സരത്തിൽ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. ഏഴാം ക്ലാസിലെ
ആദിത്യദേവാണ് പ്രേംചന്ദിനെ അവതരിപ്പിച്ചത്.  രാഷ്ട്രഭാഷാ ക്ലബ്ബിന്റെ
ആഭിമുഖ്യത്തി ൽ നടത്തിയ പ്രേംചന്ദ് ജന്മദിന പരിപാടി കുട്ടികൾക്ക് ഒരു
നവ്യാനുഭവമായി മാറി .


Tuesday, August 11, 2015

ഭാരതീയം ഡോക്യു ഡ്രാമ അണിയറയിൽ ഒരുങ്ങുന്നു

         ആഗസ്റ്റ് -15 സ്വാതന്ത്ര്യ ദിനത്തിൽ കോളിയടുക്കം ഗവ: യു പി സ്കൂളിലെ മുഴുവൻ കുട്ടികളും   "ഭാരതീയം" ഡോക്യു ഡ്രാമ അരങ്ങിലെത്തുന്നു...
മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു....