FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Wednesday, December 7, 2016

ഗവ: യു പി സ്കൂൾ കോളിയടുക്കത്തിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി.......

കാസറഗോഡ് ഉപജില്ല സ്കൂൾ കലോത്സവം 2016... യു പി വിഭാഗം സംസ്കൃതോത്സവത്തിൽ 74 പോയിന്റുകളോടെ നമ്മുടെ കുട്ടികൾ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി... കലോത്സവത്തിലുടനീളം വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ......

കാസറഗോഡ് ഉപജില്ല കലോത്സവം 2016


കാസറഗോഡ് ഉപജില്ല കലോത്സവം 2016
യു പി സംസ്കൃതോത്സവത്തിൽ സംസ്കൃതനാടക മത്സരത്തിൽ A ഗ്രേഡോടെ കോളിയടുക്കം യു പി സ്കൾ ഒന്നാം സ്ഥാനം നേടി.... അഭിനവ് R മികച്ച നടനായും അർച്ചനാദാസ് മികച്ച നടിയായും തെരെഞ്ഞെടുത്തു...







Friday, September 2, 2016

ഇലക്കറി നിർമാണ മത്സരം

കോളിയടുക്കം  ഗവ .യു.പി.സ്കൂളിൽ 

ഇലക്കറി നിർമാണ മത്സരം

കോളിയടുക്കംഗവ . യു.പി.സ്കൂൾ വിദ്യാരംഗം  കലാ സാഹിത്യവേദി നടത്തിയ  അമ്മമാർക്കുള്ള  ഇലക്കറി നിർമാണ മത്സരം ശ്രദ്ധേയമായി. താളും തകരയും ഉപയോഗിച്ചുള്ള വിഭവങ്ങൾ കുട്ടികൾക്ക് കൗതുകം പകർന്നു.ചീര,പയർ,മുരിങ്ങ തുടങ്ങിയവയുടെ  ഇലകൾക്കു പുറമെ മഞ്ഞൾ, ജാതി , വാഴ  എന്നിവയുടെ ഇലയിൽ  ഉണ്ടാക്കിയ  അപ്പങ്ങൾ പ്രദർശനത്തിൽ
ഉണ്ടായിരുന്നു. ഇരുപതോളം അമ്മമാരും കുഞ്ഞുങ്ങളും പങ്കെടുത്ത മത്സരത്തിൽ ലളിത എം കെ , വിജയശ്രീ, ഉഷാ  രവീന്ദ്രൻ എന്നിവർ  യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . പി ടി എ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ എ. പവിത്രൻ  അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ചെയർമാൻ വിനോദ്കുമാർ പെരുമ്പള, മദർ പി ടി എ പ്രസിഡന്റ്  ഉഷാരവീന്ദ്രൻ, കെ.വനജകുമാരി,പി.മധു, എ വിദ്യ, രാധാമണി എം എ , അക്ഷര സി.പി. എന്നിവർ  പ്രസംഗിച്ചു.




പെൺകുട്ടികൾക്ക് കൗൺസലിംഗ് ക്ലാസ്

പെൺകുട്ടികൾക്ക് കൗൺസലിംഗ്  ക്ലാസ് നടത്തി
കോളിയടുക്കം ഗവ . യു . പി സ്കൂൾ ഹെൽപ് ഡസ്കിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക്കൗൺസിലിംഗ്  ക്ലാസ് നൽകി. യു . പി വിഭാഗത്തിലെ പെൺകുട്ടികൾക്ക് ജീവിതത്തിലെ സവിശേഷമായ പ്രത്യേകതകളിൽ ചെയ്യേണ്ട മുൻകരുതലുകളെ  കുറി ച്ച് വിദഗ്ധരുടെ ക്ലാസ്സുകൾ നൽകി.  സ്കൂൾ ആരോഗ്യ പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ   ജിഷ സി,  അഡോൾസെന്റ് ഹെൽത്ത്  ഇൻസ്‌ട്രുക്ടർ ജിജി മോൾ  എം എന്നിവർ ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ എ  പവിത്രൻ ഉദ്ഘാടനം ചെയ്തു  പി വനജ, പി മധു, വിനോദ് കുമാർ പെരുമ്പള  എന്നിവർ പ്രസംഗിച്ചു . . സ്കൂൾ ഹെൽപ് ഡെസ്ക് കോഡിനേറ്റർ എ വിദ്യ സ്വാഗതവും സ്കൂൾ ലീഡർ ആതിര പി നന്ദിയും പറഞ്ഞു


Friday, August 26, 2016

കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടത്തി.

കോളിയടുക്കം ഗവ. യൂ. പി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെയും പി ടി എ യുടെയും നേതൃത്വത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന് സ്കൂൾ അസ്സംബ്ലിയിൽ  വെച്  കർഷകരെ ആദരിച്ചു . അണിഞ്ഞയിലെ കുഞ്ഞമ്പു നായർ, കുണ്ടയിലെ പി വിജയൻ, പെരുമ്പള
തലകണ്ടത്തെ ടി നാരായണൻ എന്നീ  കർഷകരെ പൊന്നാട അണിയിച് ആദരിച്ചു . ഹെഡ്മാസ്റ്റർ എ പവിത്രൻ അധ്യക്ഷത വഹിച്ചു. എം  അച്യുതൻ, പി .മധു  എന്നിവർ പ്രസം ഗിച്ചു സ്കൂൾ ഓഡിറ്റോറിയത്തിൽ പുരാതന കാർഷിക വസ്തുക്കളുടെ പ്രദർശനം നടത്തി . കലപ്പ ,പറ ,നാഴി ,ഉറി ,നുകം ,ചെമ്പ ,കുര്യ ,അപ്പചെമ്പ, പാറത്തോൽ, ഏത്തംകൊട്ട, പാന, മരി, മങ്ങണം, ചെറുനാഴി, ഓലങ്കം, ഉലക്ക, ഓലക്കുട, ഗോരിപ്പലക, പാളത്തൊപ്പി, കൊരമ്പ, മരചട്ടുകം, ഓട്ടുകിണ്ണം, അടയ്ക്കക്കത്തി, മന്ത്, മൺകലം, കള്ള്കുടുക്ക  തുടങ്ങിയവ  കുട്ടികൾ നേരിട്ട് കാണുകയും അവയുടെ ചരിത്ര പരമായ പ്രാധാ
ന്യം തിരിച്ചറിയുകയും ചെയ്തു .



കോളിയടുക്കം യു.പി.സ്കൂൾ നടത്തിയ സ്വാതന്ത്ര്യസമരചരിത്ര ഘോഷയാത്ര ശ്രദ്ധേയമായി

 നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചവിട്ടടിയിൽ കഴിഞ്ഞ ഭാരതമണ്ണിന്റെ ധീരമായ പോരാട്ടത്തിന്റെ ചിത്രങ്ങൾ നിശ്ചലദൃശ്യങ്ങളാക്കി  അണിനിരത്തി കോളിയടുക്കം യു.പി.സ്കൂൾ പിടിഎ യും സാമൂഹ്യ ശാസ്ത്ര ക്ളബ്ബും  ചേർന്ന് നടത്തിയ സ്വാതന്ത്ര്യസമരചരിത്ര ഘോഷയാത്ര ശ്രദ്ധേയമായി. 
            മുന്നൂറിലധികം കുട്ടികൾ അണിനിരന്ന ഘോഷയാത്ര ദേളി തായത്തൊടിയിൽ നിന്നും ആരംഭിച്ച ദേളി, ശിവപുരം, കോളിയടുക്കം ടൗൺ  വഴി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത ഉജ്വല പോരാട്ടങ്ങളായ ജാലിയൻവാലാബാഗ്, ദണ്ഡിയാത്ര എന്നിവയുടെ  നിശ്ചല ദൃശ്യങ്ങളും  ഭാരതത്തിലെ വൈവിദ്ധ്യമാർന്ന വേഷവിധാനങ്ങളെ  പ്രധിനിധികരി ച്ച് 29 കുട്ടികളും, റെഡ് ക്രോസ്സ് വളണ്ടിയർമാരും ഘോഷയാത്രയിൽ അണിനിരന്നു. നാട്ടുകാരും രക്ഷകർത്താക്കളും പി ടി എ  പ്രതിനിധികളും അധ്യാപകരും കുട്ടികളും ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്ര നാട്ടുകാർക്ക് അക്ഷരാർത്ഥത്തിൽ അവിസ്മരണിയമായി. 
           സ്വാതന്ത്ര്യസമര ഘോഷയാത്ര തായത്തൊടിയിൽ എൻ വി ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജിമോൻ. ജി.വി  ,കെ വി  കരുണാകരൻ, എം വി പ്രമോദ്, എം അച്യുതൻ, രാധ പി വി, ടി. നാരായണൻ, പി. നാരായണൻ , എ .വിദ്യ, പി.മധു, വിനോദ്കുമാർ പെരുമ്പള, എന്നിവർ നേതൃത്വം നൽകി. 
            സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എ. പവിത്രൻ ദേശീയപതാക ഉയർത്തി . പി ടി എ  പ്രസിഡണ്ട് പി  വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര ദിനാഘോഷം വി.ഗീത, ഉദ്ഘാടനം ചെയ്തു. എം ചന്ദ്രൻ നായർ,  ഉഷാരവീന്ദ്രൻ, കെ.വനജകുമാരി, പി.മധു, വിനോദ്കുമാർ പെരുമ്പള, കരുണാകരൻ കാനാവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. പായസവിതരണവും  ഉണ്ടായിരുന്നു. ചടങ്ങിൽ  സ്കൂൾ  റെഡ് ക്രോസ്സ് വിങ്ങിന്റെ  ഉദ്ഘാടനം  ജില്ലാകോർഡിനേറ്റർ  അജയൻ  നിർവഹിച്ചു.







Monday, August 8, 2016

സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 7 ബി ക്ലാസ്സിലെ ആതിര 54 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പട്ടു

സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 7 ബി ക്ലാസ്സിലെ ആതിര 54 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പട്ടു.......

ആകെ വോട്ട് - 451
ആകെ പോൾ ചെയ്തത് - 433
അസാധു- 11
1.ആതിര - 180
2.കാവ്യ - 126
   3. വിഷ്ണു - 76  
4. രസ്ന- 40
ഭൂരിപക്ഷം - 54









കുട്ടികളെ കാണാൻ 'പ്രേംചന്ദ്' എത്തി.


 വിശ്വപ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ മുൻഷി 'പ്രേംചന്ദിന്റെ' ജന്മദിനത്തിൽ കോളിയടുക്കം ഗവ:യൂ പി സ്കൂളിലെക്ക് 'പ്രേംചന്ദ്' എത്തി. ഏഴാം തരം ബി-യിലെ ആർ അവിൻനായർ എന്ന വിദ്യാർത്ഥിയാണ് പ്രേംചന്ദിൻറെ വേഷമിട്ടത്. കൂടെ  സി വിഷ്ണുപ്രസാദ് പരിഭാഷകനായി എത്തി.സ്‌കൂൾ അസംബ്ലിയിൽ പ്രേംചന്ദ് കുട്ടികളോട് സംവദിച്ചു. തുടർന്ന് ക്ളാസുകൾ തോറും സന്ദർശിച്ച് കുട്ടികളുമായി ഹിന്ദിയിൽ സംസാരിച്ചു.  സ്‌കൂൾ അസംബ്ലിയിൽ പ്രേംചന്ദ് ദിനത്തെക്കുറിച്ച് ഹിന്ദി അധ്യാപിക എ വിദ്യ ,ഹെഡ്മാസ്റ്റർ എ പവിത്രൻ , പി മധു എന്നിവർ സംസാരിച്ചു. ഹിന്ദിക്വിസ്  മത്സരവും, പോസ്റ്റർ പ്രദർശനവും നടന്നു.







Wednesday, July 13, 2016

സൗജന്യയൂണിഫോം വിതരണം ചെയ്തു


സർവശിക്ഷാ  അഭിയാന്റെ  സാമ്പത്തിക  സഹായത്തോടെ കോളിയടുക്കം ഗവ . യു .പി . സ്കൂളിൽ സൗജന്യയൂണിഫോം  വിതരണത്തിന്റെ  ഉദ്ഘാടനം നടന്നു. പി.ടി.എ സഹായത്തോടെ സ്കൂളിലെ 451 കുട്ടികൾക്കും യൂണിഫോം  വിതരണം  ചെയ്തു . മുൻ  വർഷ ങ്ങ ളിലും പി.ടി.എ മുഴുവൻ  കുട്ടികൾക്കും സൗജന്യയൂണിഫോം വിതരണം ചെയ്തിരുന്നു.
ചെമ്മനാട്  ഗ്രാമപഞ്ചായത്ത്  മെമ്പർ  വി .ഗീത, ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്  എ. വി  രവീന്ദ്രൻ  അധ്യക്ഷത വഹിച്ചു.എസ്. എം. സി ചെയർമാൻ എം  ചന്ദ്രൻ നായർ , മദർ പി. ടി . എ പ്രസിഡണ്ട്  എം .രജനി,  വൈസ് പ്രസിഡണ്ട്  ഉഷ രവീന്ദ്രൻ, സീനിയർ അസിസ്റ്റന്റ് കെ. വനജ കുമാരി  എന്നിവർ പ്രസംഗിച്ചു . 


മൈലാഞ്ചി മത്സരത്തിൽ മൊഞ്ചത്തികൾ അണിനിരന്നു


വിശു ദ്ധ റംസാൻ  മാസത്തിൽ ചെറിയ പെരുന്നാൾ എത്തും മുമ്പേകോളിയടുക്കം ഗവ. യു. പി. സ്കൂളി ലെ കുട്ടികൾ മൈലാഞ്ചിയിടൽ മത്സരവുമായി മതസാഹോദര്യത്തിന് പുതിയ മാനങ്ങൾ പകർന്നു. ആൺകുട്ടികൾ ഉൾപ്പെടെ നൂറോളംകുട്ടികളാണ് മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കെടുത്തത്. പക്ഷെ വിജയം മൊഞ്ചത്തികൾക്കായിരുന്നു.ഗ്രുപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ സയനോര ,ഗോപിക ഗ്രൂപ്പ് ഒന്നാം സ്ഥാനവും  ഖതീജത്ത് നെഹന ഷെറിൻ, ആദിത്യ കെ പി ഗ്രൂപ്പ് രണ്ടാം സ്ഥാനവും,ആമിനത്ത് അനീന, കീർത്തി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എ പവിത്രൻ, ശാലിനി വി, വനജ പി , ആയിഷത്ത് വഹീദ , ഫെമിന, എന്നിവർ നേതൃത്വം നൽകി





Thursday, June 30, 2016

ഇ. വായനയുടെ സാധ്യതകൾ തിരിച്ചറി ഞ്ഞ് വായനാ ക്കൂട്ടം



പുതിയ കാലത്തിന്റെ  ഇലക്ട്രോണിക് വായനാ സാധ്യത കളിലേക്ക് വെളിച്ചം വീശികൊണ്ട് കോളിയടുക്കം ഗവ. യു. പി. സ്കൂ ളി ലെ “അക്ഷരം”വിദ്യാരംഗം കലാ സാഹിത്യവേദിയുടെവായനാ ക്കൂട്ടം കുട്ടികൾ.കാ ഴ്ച വൈകല്യമുള്ളവർക്ക്‌ വായനയ്ക്കായിപ്രത്യേക സാങ്കേതിക വിദ്യവികസിപ്പിച്ച  കാസർകോട്   ഗവ.അന്ധവിദ്യാലയത്തിലെ അധ്യാപകൻ കെ .സത്യശീലൻമാസ്റ്റർ ആണ് ഇ.  വായനയുടെ  സാധ്യതക ളെപ്പറ്റി  ക്ലാസ്സ്‌ നയിച്ചത്.സ്വതന്ത്ര സോഫ്റ്റ് വെർ  ഉപയോഗിച്ച് മറ്റ് ഇന്ദ്രിയങ്ങൾഉപയോഗിച്ചുള്ളവായനയും  അദ്ദേഹം പരിചയപ്പെടുത്തി.  കെ.വനജകുമാരി അധ്യക്ഷത വഹി ച്ചു.വിനോദ്കുമാർ പെരുമ്പള, പി.വനജ, വിജിമോൻ.ജി.വി എന്നിവർപ്രസംഗിച്ചു








Monday, June 20, 2016

വായനാവാരാചരണത്തിന് തുടക്കം കുറിച്ചു

ക്ലാസ്സ് ലൈബ്രറിയും അമ്മ ലൈബ്രറിയുമായി
വായനാവാരാചരണത്തിന് തുടക്കം കുറിച്ചു.

വായനയെ പ്രോത്സാഹിപിക്കുവനായി ക്ലാസ്സ് ലൈബ്രറിയും അമ്മ ലൈബ്രറിയുമായി കോളിയടുക്കം ഗവ. യു. പി. സ്കൂ ളിൽ വായനാവാരാചരണത്തിന് തുടക്കം കുറിച്ചു ഇതോടനുബന്ധിച്ച് “അക്ഷരം”  വിദ്യാരംഗം കലാ സാഹിത്യവേദിയുടെയുംവായനാവാര ചരണത്തിൻറെയും ഉദ്ഘാടനം ഗായകനും അധ്യാപകനുമായ സി.പി.വി വിനോദ്കുമാർ നിർവഹിച്ചു.
ഹെഡ്മാസ്സ്റ്റർ എ. പവിത്രൻ അധ്യക്ഷത വഹി ച്ചു. പി.ടി .എ പ്രസിഡണ്ട്  എ.വി. രവീന്ദ്രൻ  ക്ലാസ്സ്  ലൈബ്രറി പുസ്തക വിതര ണവും  ഗ്രാമപഞ്ചായത്ത്‌ മെമ്പർ വി.ഗീത അമ്മമാർക്കു ള്ള ലൈബ്രറിപുസ്തക വിതര ണവും നടത്തി. എം ചന്ദ്രൻ നായർ, പി.വിജയൻ, ഉഷാരവീന്ദ്രൻ, കെ.വനജകുമാരി, പി.മധു തുടങ്ങിയവർ പ്രസംഗിച്ചു . വിദ്യാരംഗം കോർഡിനേറ്റർ വിനോദ്കുമാർ പെരുമ്പള സ്വാഗതവും കൺവ്വീനർ അക്ഷര.സി.പി നന്ദിയും പറഞ്ഞു. വായനാവാരാചരണത്തിൻറെ ഭാഗമായി ഒരാഴ്‌ച്ച  മുഴുവൻ പരിപാടികൾ നടക്കുന്നതാണ്.