FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Tuesday, June 27, 2017

വായനാദിനം

"അക്ഷരം" വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം സാഹിത്യകാരൻ സുറാബ് നിർവഹിച്ചു.  
കോളിയടുക്കം ഗവ യു പി സ്‌കൂളിൽ വായനാദിനവുമായി ബന്ധപ്പെട്ട് "അക്ഷരം" വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സ്‌കൂൾഹെഡ്മാസ്റ്റർ എ പവിത്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവിയും സാഹിത്യകാരനുമായ സുറാബ് നിർവഹിച്ചു.
ഇതിന്റെ ഭാഗമായുള്ള മാതൃവായനാ പദ്ധതി വാർഡ് മെമ്പർ വി. ഗീത സ്‌കൂൾ എം പി ടി എ പ്രസിഡന്റ് ഉഷാ രവീന്ദ്രന് പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസ്സ് ലൈബ്രറിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി വിജയൻ സ്‌കൂൾ ലീഡർ കുമാരി മന്യക്ക് പുസ്തകം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാരംഗം ചുമതല അധ്യാപിക കെ. രാധക്കുട്ടി സ്വാഗതവും വിദ്യാരംഗം കൺവീനർ മാസ്റ്റർ അഭയ് പി നന്ദിയും പറഞ്ഞു. 


ബഹു: മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത്

ബഹു: മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് 


ആദരാഞ്ജലികൾ

എം മുസ്തഫ മാസ്റ്റർ ( റിട്ട. അറബിക് അധ്യാപകൻ, ജി യു പി കോളിയടുക്കം )

Thursday, June 22, 2017

പരിസ്ഥിതിദിനം

പരിസ്ഥിതി ദിനത്തില്‍ ജനാധിപത്യമഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കോളിയടുക്കം ഗവ.യു പി സ്കൂളിലേക്ക് വൃക്ഷത്തൈകള്‍ കൈമാറുന്നു. 


സ്‌കൂൾ വികസന നിധിയിലേക്ക് സ്വർണ്ണാഭരണ സംഭാവനകൾ തുടരുന്നു.

കോളിയടുക്കംഗവ യുപി സ്‌കൂൾ വികസന നിധിയിലേക്ക്പൂർവ്വ വിദ്യാർത്ഥികളുടെ വിവാഹമണ്ഡപത്തിൽ നിന്നുള്ള സ്വർണ്ണാഭരണ സംഭാവനകൾ തുടരുന്നു. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി പെരുമ്പള വിഷണുപ്പാറയിലെ മണികണ്ഠനും ചേതനയുമാണ് സ്‌കൂൾ വികസന നിധിയിലേക്കുള്ള മോതിരം ഹെഡ്മാസ്റ്റർ എ പവിത്രനെ ഏൽപിച്ചത്.
നേരത്തെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും മറ്റ് അഭ്യുദയ കാംക്ഷികളിൽ നിന്നും സ്വർണവളയും മോതിര സ്കൂൾ വികസനനിധി യിലേക്ക് ലഭിച്ചിരുന്നു. ചടങ്ങിൽ പിടിഎ പ്രസിണ്ട് പി.വിജയൻ, ഇ മനോജ്‌കുമാർ, സുനിൽകുമാർ അധ്യാപകരായ വിനോദ്‌കുമാർ പെരുമ്പള, കെ വനജകുമാരി, പി മധു, കരുണാകരൻ കാനാവീട്ടിൽ, പ്രമോദ് എം വി, എ വിദ്യ, വിജിമോൻ ജി വി എന്നിവർ പങ്കെടുത്തു. 

സ്ക്കൂൾ വികസന ഫണ്ടിലേക്ക് സ്വർണ്ണ മോതിരം നൽകി.

പ്രവേശനോത്സവ ദിനത്തിൽ വിവാഹവേദിയിൽ പെരുമ്പള വിഷണുപ്പാറയിലെ മണികണ്ഠ൯-ചേതന ദമ്പതികൾ കോളിയടുക്കം ഗവ:യു.പി സ്ക്കൂൾ വികസന ഫണ്ടിലേക്ക് സ്വർണ്ണ മോതിരം നൽകി.ഹെഡ്മാസ്റ്റർ ശ്രീ.പവിത്ര൯ മാഷ് ഏറ്റുവാങ്ങി.പൂർവ്വ വിദ്യാർത്ഥിയാണ് മണികണ്ഠ൯.....!!! 

പ്രവേശനോത്സവം-2017-18

പ്രവേശനോത്സവ കാഴ്ചകൾ....