FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Friday, August 26, 2016

കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടത്തി.

കോളിയടുക്കം ഗവ. യൂ. പി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെയും പി ടി എ യുടെയും നേതൃത്വത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന് സ്കൂൾ അസ്സംബ്ലിയിൽ  വെച്  കർഷകരെ ആദരിച്ചു . അണിഞ്ഞയിലെ കുഞ്ഞമ്പു നായർ, കുണ്ടയിലെ പി വിജയൻ, പെരുമ്പള
തലകണ്ടത്തെ ടി നാരായണൻ എന്നീ  കർഷകരെ പൊന്നാട അണിയിച് ആദരിച്ചു . ഹെഡ്മാസ്റ്റർ എ പവിത്രൻ അധ്യക്ഷത വഹിച്ചു. എം  അച്യുതൻ, പി .മധു  എന്നിവർ പ്രസം ഗിച്ചു സ്കൂൾ ഓഡിറ്റോറിയത്തിൽ പുരാതന കാർഷിക വസ്തുക്കളുടെ പ്രദർശനം നടത്തി . കലപ്പ ,പറ ,നാഴി ,ഉറി ,നുകം ,ചെമ്പ ,കുര്യ ,അപ്പചെമ്പ, പാറത്തോൽ, ഏത്തംകൊട്ട, പാന, മരി, മങ്ങണം, ചെറുനാഴി, ഓലങ്കം, ഉലക്ക, ഓലക്കുട, ഗോരിപ്പലക, പാളത്തൊപ്പി, കൊരമ്പ, മരചട്ടുകം, ഓട്ടുകിണ്ണം, അടയ്ക്കക്കത്തി, മന്ത്, മൺകലം, കള്ള്കുടുക്ക  തുടങ്ങിയവ  കുട്ടികൾ നേരിട്ട് കാണുകയും അവയുടെ ചരിത്ര പരമായ പ്രാധാ
ന്യം തിരിച്ചറിയുകയും ചെയ്തു .



കോളിയടുക്കം യു.പി.സ്കൂൾ നടത്തിയ സ്വാതന്ത്ര്യസമരചരിത്ര ഘോഷയാത്ര ശ്രദ്ധേയമായി

 നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചവിട്ടടിയിൽ കഴിഞ്ഞ ഭാരതമണ്ണിന്റെ ധീരമായ പോരാട്ടത്തിന്റെ ചിത്രങ്ങൾ നിശ്ചലദൃശ്യങ്ങളാക്കി  അണിനിരത്തി കോളിയടുക്കം യു.പി.സ്കൂൾ പിടിഎ യും സാമൂഹ്യ ശാസ്ത്ര ക്ളബ്ബും  ചേർന്ന് നടത്തിയ സ്വാതന്ത്ര്യസമരചരിത്ര ഘോഷയാത്ര ശ്രദ്ധേയമായി. 
            മുന്നൂറിലധികം കുട്ടികൾ അണിനിരന്ന ഘോഷയാത്ര ദേളി തായത്തൊടിയിൽ നിന്നും ആരംഭിച്ച ദേളി, ശിവപുരം, കോളിയടുക്കം ടൗൺ  വഴി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത ഉജ്വല പോരാട്ടങ്ങളായ ജാലിയൻവാലാബാഗ്, ദണ്ഡിയാത്ര എന്നിവയുടെ  നിശ്ചല ദൃശ്യങ്ങളും  ഭാരതത്തിലെ വൈവിദ്ധ്യമാർന്ന വേഷവിധാനങ്ങളെ  പ്രധിനിധികരി ച്ച് 29 കുട്ടികളും, റെഡ് ക്രോസ്സ് വളണ്ടിയർമാരും ഘോഷയാത്രയിൽ അണിനിരന്നു. നാട്ടുകാരും രക്ഷകർത്താക്കളും പി ടി എ  പ്രതിനിധികളും അധ്യാപകരും കുട്ടികളും ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്ര നാട്ടുകാർക്ക് അക്ഷരാർത്ഥത്തിൽ അവിസ്മരണിയമായി. 
           സ്വാതന്ത്ര്യസമര ഘോഷയാത്ര തായത്തൊടിയിൽ എൻ വി ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജിമോൻ. ജി.വി  ,കെ വി  കരുണാകരൻ, എം വി പ്രമോദ്, എം അച്യുതൻ, രാധ പി വി, ടി. നാരായണൻ, പി. നാരായണൻ , എ .വിദ്യ, പി.മധു, വിനോദ്കുമാർ പെരുമ്പള, എന്നിവർ നേതൃത്വം നൽകി. 
            സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എ. പവിത്രൻ ദേശീയപതാക ഉയർത്തി . പി ടി എ  പ്രസിഡണ്ട് പി  വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര ദിനാഘോഷം വി.ഗീത, ഉദ്ഘാടനം ചെയ്തു. എം ചന്ദ്രൻ നായർ,  ഉഷാരവീന്ദ്രൻ, കെ.വനജകുമാരി, പി.മധു, വിനോദ്കുമാർ പെരുമ്പള, കരുണാകരൻ കാനാവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. പായസവിതരണവും  ഉണ്ടായിരുന്നു. ചടങ്ങിൽ  സ്കൂൾ  റെഡ് ക്രോസ്സ് വിങ്ങിന്റെ  ഉദ്ഘാടനം  ജില്ലാകോർഡിനേറ്റർ  അജയൻ  നിർവഹിച്ചു.







Monday, August 8, 2016

സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 7 ബി ക്ലാസ്സിലെ ആതിര 54 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പട്ടു

സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 7 ബി ക്ലാസ്സിലെ ആതിര 54 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പട്ടു.......

ആകെ വോട്ട് - 451
ആകെ പോൾ ചെയ്തത് - 433
അസാധു- 11
1.ആതിര - 180
2.കാവ്യ - 126
   3. വിഷ്ണു - 76  
4. രസ്ന- 40
ഭൂരിപക്ഷം - 54









കുട്ടികളെ കാണാൻ 'പ്രേംചന്ദ്' എത്തി.


 വിശ്വപ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ മുൻഷി 'പ്രേംചന്ദിന്റെ' ജന്മദിനത്തിൽ കോളിയടുക്കം ഗവ:യൂ പി സ്കൂളിലെക്ക് 'പ്രേംചന്ദ്' എത്തി. ഏഴാം തരം ബി-യിലെ ആർ അവിൻനായർ എന്ന വിദ്യാർത്ഥിയാണ് പ്രേംചന്ദിൻറെ വേഷമിട്ടത്. കൂടെ  സി വിഷ്ണുപ്രസാദ് പരിഭാഷകനായി എത്തി.സ്‌കൂൾ അസംബ്ലിയിൽ പ്രേംചന്ദ് കുട്ടികളോട് സംവദിച്ചു. തുടർന്ന് ക്ളാസുകൾ തോറും സന്ദർശിച്ച് കുട്ടികളുമായി ഹിന്ദിയിൽ സംസാരിച്ചു.  സ്‌കൂൾ അസംബ്ലിയിൽ പ്രേംചന്ദ് ദിനത്തെക്കുറിച്ച് ഹിന്ദി അധ്യാപിക എ വിദ്യ ,ഹെഡ്മാസ്റ്റർ എ പവിത്രൻ , പി മധു എന്നിവർ സംസാരിച്ചു. ഹിന്ദിക്വിസ്  മത്സരവും, പോസ്റ്റർ പ്രദർശനവും നടന്നു.