FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Thursday, June 30, 2016

ഇ. വായനയുടെ സാധ്യതകൾ തിരിച്ചറി ഞ്ഞ് വായനാ ക്കൂട്ടം



പുതിയ കാലത്തിന്റെ  ഇലക്ട്രോണിക് വായനാ സാധ്യത കളിലേക്ക് വെളിച്ചം വീശികൊണ്ട് കോളിയടുക്കം ഗവ. യു. പി. സ്കൂ ളി ലെ “അക്ഷരം”വിദ്യാരംഗം കലാ സാഹിത്യവേദിയുടെവായനാ ക്കൂട്ടം കുട്ടികൾ.കാ ഴ്ച വൈകല്യമുള്ളവർക്ക്‌ വായനയ്ക്കായിപ്രത്യേക സാങ്കേതിക വിദ്യവികസിപ്പിച്ച  കാസർകോട്   ഗവ.അന്ധവിദ്യാലയത്തിലെ അധ്യാപകൻ കെ .സത്യശീലൻമാസ്റ്റർ ആണ് ഇ.  വായനയുടെ  സാധ്യതക ളെപ്പറ്റി  ക്ലാസ്സ്‌ നയിച്ചത്.സ്വതന്ത്ര സോഫ്റ്റ് വെർ  ഉപയോഗിച്ച് മറ്റ് ഇന്ദ്രിയങ്ങൾഉപയോഗിച്ചുള്ളവായനയും  അദ്ദേഹം പരിചയപ്പെടുത്തി.  കെ.വനജകുമാരി അധ്യക്ഷത വഹി ച്ചു.വിനോദ്കുമാർ പെരുമ്പള, പി.വനജ, വിജിമോൻ.ജി.വി എന്നിവർപ്രസംഗിച്ചു








Monday, June 20, 2016

വായനാവാരാചരണത്തിന് തുടക്കം കുറിച്ചു

ക്ലാസ്സ് ലൈബ്രറിയും അമ്മ ലൈബ്രറിയുമായി
വായനാവാരാചരണത്തിന് തുടക്കം കുറിച്ചു.

വായനയെ പ്രോത്സാഹിപിക്കുവനായി ക്ലാസ്സ് ലൈബ്രറിയും അമ്മ ലൈബ്രറിയുമായി കോളിയടുക്കം ഗവ. യു. പി. സ്കൂ ളിൽ വായനാവാരാചരണത്തിന് തുടക്കം കുറിച്ചു ഇതോടനുബന്ധിച്ച് “അക്ഷരം”  വിദ്യാരംഗം കലാ സാഹിത്യവേദിയുടെയുംവായനാവാര ചരണത്തിൻറെയും ഉദ്ഘാടനം ഗായകനും അധ്യാപകനുമായ സി.പി.വി വിനോദ്കുമാർ നിർവഹിച്ചു.
ഹെഡ്മാസ്സ്റ്റർ എ. പവിത്രൻ അധ്യക്ഷത വഹി ച്ചു. പി.ടി .എ പ്രസിഡണ്ട്  എ.വി. രവീന്ദ്രൻ  ക്ലാസ്സ്  ലൈബ്രറി പുസ്തക വിതര ണവും  ഗ്രാമപഞ്ചായത്ത്‌ മെമ്പർ വി.ഗീത അമ്മമാർക്കു ള്ള ലൈബ്രറിപുസ്തക വിതര ണവും നടത്തി. എം ചന്ദ്രൻ നായർ, പി.വിജയൻ, ഉഷാരവീന്ദ്രൻ, കെ.വനജകുമാരി, പി.മധു തുടങ്ങിയവർ പ്രസംഗിച്ചു . വിദ്യാരംഗം കോർഡിനേറ്റർ വിനോദ്കുമാർ പെരുമ്പള സ്വാഗതവും കൺവ്വീനർ അക്ഷര.സി.പി നന്ദിയും പറഞ്ഞു. വായനാവാരാചരണത്തിൻറെ ഭാഗമായി ഒരാഴ്‌ച്ച  മുഴുവൻ പരിപാടികൾ നടക്കുന്നതാണ്.





Sunday, June 19, 2016

SWEET ENGLISH INAUGURATION

കുട്ടികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം നേടുന്നതിനും അനായാസമായി ഇംഗ്ലീഷ്കൈകാര്യം ചെയ്യുന്നതിനും വേണ്ടിയുള്ള  ഈ വർഷത്തെ തനത് പ്രവർത്തനമായ  സ്വീറ്റ് ഇംഗ്ലീഷിന്റെ ഉദ്ഘാടനം നടന്നു................





വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാവാരാചരണവും

ജൂൺ 20 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ...  പ്രശസ്ത കവിയും പ്രവാസി നോവലിസ്റ്റുമായ ശ്രീ സുറാബ് വിദ്യാരംഗം  കലാ സാഹിത്യവേദി  ഉദ്ഘാടനം ചെയ്യുന്നു........

Thursday, June 16, 2016

കോളിയടുക്കം ഗവ. യു. പി. സ്കൂ ൾ പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം

കോളിയടുക്കം ഗവ. യു. പി. സ്കൂളി ന്  ഉദുമ  എം.എൽ. എ. പ്രാദേശിക വികസന ഫണ്ടിൽ  നിന്നും അനുവദിച്ച 28 ലക്ഷം രൂപയുടെ പുതിയ 3 ക്ലാസ്സുമുറി കെട്ടിടത്തിൻറെ ശിലാസ്ഥാപനം കെ. കുഞ്ഞിരാമൻ എം.എൽ. എ. നിർവഹിച്ചു.. ചെമനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കലട്ര അബ്ദുൽ ഖാദർ അധ്യക്ഷത  വഹി ച്ചു. കോളിയടുക്കം ഗവ യു പി സ്കൂൾ  ഹെഡ്മാസ്സ്റ്റർ എ. പവിത്രൻ റിപ്പോർട്ട് അവതരിപ്പി ച്ചു. ചെമനാട്ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ്കമ്മിറ്റി ഷാസിയ, ഗ്രാമപഞ്ചായത്ത്‌ മെമ്പർ
വി.ഗീത,  ഗ്രാമപഞ്ചായത്ത്‌ മെമ്പർ എൻ.വി.ബാലൻ, ,മുൻ വാർഡ്‌ മെമ്പർ ,എ നാരായണൻ നായർ, എം ചന്ദ്രൻ നായർ, എം.രജനി, പി.വിജയൻ, കെ.വനജകുമാരി പ്രസംഗിച്ചു.  പി .ടി .എ പ്രസിഡന്റ് എ. വി. രവീന്ദ്രൻ  സ്വാഗതവും,സ്റ്റാഫ്സെക്രട്ടറി  പി.മധു നന്ദിയും പറഞ്ഞു









Friday, June 10, 2016

FIRST SCHOOL ASSEMBLY

FIRST ASSEMBLY ON JUNE 2nd Headmaster A PAVITHRAN master addressing the students and the teachers......

പ്രവേശനോത്സവം 2016-17

പ്രവേശനോത്സവം
കോളി യടുക്കം ഗവ യു പി സ്കൂളിൽ ഇക്കുറി റിക്കാർഡ്അഡ്മിഷനാണ് ഉണ്ടായിട്ടുള്ളത്. ഒന്നാം ക്ലാസ്സിലേക്കുള്ള 75 കുട്ടികൾ ഉൾപ്പെടെ 110 പേരാണ് പ്രവേശനം നേടിയത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും നിരവധി കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. വർണ്ണ ബലൂണുകളും തൊപ്പിയും പായസവുമായി നവാഗതരെ മറ്റു കുട്ടികൾ വരവേറ്റു. ചെണ്ടമേളത്തോടെ ഘോഷയാത്രയായാണ് നാട്ടുകാർ പുതിയ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിലേക്ക് ആനയിച്ചത്.സ്കൂൾ പ്രവേശനോത്സവം വാർഡ്‌ മെമ്പർ വി ഗീത ഉത്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളും സ്ഥാപനങ്ങളും സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ വാർഡ്‌ മെമ്പർ എൻ വി ബാലൻ വിതരണം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ്‌ പി.വിജയൻ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ നായർ , കെ. വനജകുമാരി. പുഷ്പലത എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്ടെർ എ.പവിത്രൻ സ്വാഗതവും പി മധു നന്ദിയും പറഞ്ഞു.