FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Tuesday, February 21, 2017

ആയിരത്തോളം ഉടുപ്പുകൾ ശേഖരിച്ച് റെഡ് ക്രോസ്സ് മാതൃകയായി.

സമത്വത്തിന്റെയും ഒരുമയുടെയും യൂണിഫോം ധരിച്ചെത്തിയ കുട്ടികൾ ആവശ്യമായ വസ്ത്രങ്ങൾ ഇല്ലാതെ കഷ്ട്ടപെടുന്നവർക്ക് വേണ്ടി നടത്തിയ ആതുരസേവനം മാതൃകാപരമായി.  കോളിയടുക്കം ഗവ.യുപിസ്കൂളിലെ റെഡ് ക്രോസ്സ് യൂണിറ്റ് നടത്തിയ വസ്ത്ര ശേഖരണത്തിൽ ആയിരത്തോളം ഉടുപ്പുകളാണ് ലഭിച്ചത്. കുട്ടികളിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും പുതിയതും അളവ് ചുരുങ്ങിയതുമായ വസ്ത്രങ്ങളാണ് ശേഖരിച്ചത്. റെഡ് ക്രോസ്സിലെ 20 കുട്ടികളും അദ്ധ്യാപകരും ചേർന്ന്ഇവ തരം തിരിക്കുകയും ആവശ്യക്കാരെ കണ്ടെത്തുകയുമായിരുന്നു. കാസർകോട് ഹെൽത്ത് ലൈനാണ് വസ്ത്രത്തിന്റെ ആവശ്യക്കാരെ കണ്ടെത്തിയത് .രാജ്യത്തിൻറെ വിവിധ ചേരിപ്രദേശങ്ങളിലെ പാവപ്പെട്ടവർക്കാണ് ഇതു എത്തിക്കുന്നത് .ഹെൽത്ത് ലൈൻ ഓഫീസിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വസ്ത്രങ്ങൾ കൈമാറി . ഹെഡ്മാസ്റ്റർ എ പവിത്രൻ , ഹെൽ ത്ത് ലൈൻ കോർഡിനേറ്റർ മോഹൻ മാങ്ങാട്, രവീന്ദ്രൻ പാടി, കെ വനജകുമാരി, ജെ ആർ സി കൗൺസിലർ എ. വിദ്യ, കെ ജയശ്രീ എന്നിവർ സംബന്ധിച്ചു.  നേരത്തെ റെഡ് ക്രോസ്സ് നേ തൃത്വത്തിൽ “ഒരു പിടി സ്നേഹം” എന്ന പേരിൽ രണ്ടു കിന്റലോളം അരി ശേഖരിക്കുകയും പരവനടുക്കം വൃദ്ധമന്ദിരത്തിൽ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചെമ്മനാട് ഗ്രാമപഞ്ചായത്ത്സം ഘടിപ്പിച്ച രോഗി-ബന്ധു പാലിയേറ്റിവ് കെയർ പരിപാടിയിൽ വെച്ച് രോഗികൾക്ക്ബെഡ് ഷീറ്റ് വിതരണം ചെയ് തും റെഡ് ക്രോസ്സ് യൂണിറ്റ്മാതൃകയായിട്ടുണ്ട്.


No comments:

Post a Comment