FLASHNEWS

...... കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കുന്ന ഹരിതവിദ്യാലയം സീസൺ-3 ലേക്ക് മത്സരത്തിനായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നു...സന്തോഷം ..............

Tuesday, February 21, 2017

എഴുത്തുപെട്ടി ഉദ്ഘാടനം


കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതി പ്രകാരംകോളിയടുക്കം ഗവ. യുപി സ്‌കൂളിൽ യു പി കുട്ടികളുടെ സർഗാത്മക പരിപോഷിപ്പിക്കുവാനായി "എഴുത്തുപെട്ടി" ആരംഭിച്ചു. പെരുമ്പള എ കെ ജിഗ്രന്ഥാലയത്തിന്റ കുട്ടികളുടെ ലൈബ്രറിയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിൽ പ്രതിമാസ ആസ്വാദനകുറിപ്പ് മത്സരവും സമ്മാനദാനവും ഉണ്ടാവും അധ്യാപകരും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും അടങ്ങുന്ന കമ്മിറ്റിയാണ് "എഴുത്തുപെട്ടി" നടപ്പാക്കുന്നത്. കോളിയടുക്കം ഗവ .യു .പി . സ്കൂൾ ഹെഡ്മാസ്റ്റർ എ പവിത്രൻ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്അംഗവും അധ്യാപകനുമായ വിനോദ്‌കുമാർ പെരുമ്പളയ്ക്കു "എഴുത്തുപെട്ടി" നൽകി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്പി .വിജയൻ അധ്യക്ഷത വഹിച്ചു. കെ വനജകുമാരി, മധു പി. വിദ്യ എ. ഗിരീഷ് ഹരിതം എന്നിവർ പ്രസംഗിച്ചു. എ കെ ജി വായനശാല സെക്രട്ടറി എസ് വി അശോക് കുമാർ സ്വാഗതവും കെ വി കരുണാകരൻ നന്ദിയും പറഞ്ഞു.

No comments:

Post a Comment